തൊടുപുഴ:(truevisionnews.com) സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിക്കെതിരെ ഡീൻ കുര്യാക്കോസ് എംപി രംഗത്തെത്തി. എംപിയും കളക്ടറും ചേർന്ന് ടാസ്ക് ഫോഴ്‌സിനെ മൂന്നാറിൽ എത്തിക്കാൻ ശ്രമിക്കുന്നുവെന്ന് എംഎം മണി പ്രസ്താവിച്ചിരുന്നു.

ഇതിനെതിരെയാണ് ഡീൻ കുര്യാക്കോസ് രംഗത്തെത്തിയത്. ഇടതുപക്ഷ നേതാക്കൾ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാറിൽ 330 കയ്യേറ്റങ്ങൾ ഉണ്ടെന്ന കളക്ടറുടെ പട്ടിക കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പട്ടിക സർക്കാർ അംഗീകരിച്ചതാണ്. ഇടതു നേതാക്കൾ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.
പട്ടികയിൽ പാർട്ടി ഓഫീസും ഇടതുനേതാക്കളുടെ ഭൂമിയും ഉൾപ്പെടുന്നു എന്നതുകൊണ്ടുള്ള ഭയപ്പാടാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങൾ വഷളാക്കിയത് ഇടതുപക്ഷമാണ്. എംഎം മണിക്ക് തന്റേടം ഉണ്ടെങ്കിൽ പിണറായി വിജയനോട് പറയട്ടെയെന്നും ഇനിയും ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുതെന്നും എംപി പറഞ്ഞു.
എംഎം മണി പൊറാട്ട് നാടകം കളിക്കുകയാണ്. വൻകിട കയ്യേറ്റം നിയമപരമായി ഒഴിപ്പിക്കണം എന്നതാണ് യുഡിഎഫ് നയമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
#land #issue #idukki #aggravated #left #dean Kuriakos
