രാഷ്ട്രപതി ശബരിമലയിലേക്ക്; ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

രാഷ്ട്രപതി ശബരിമലയിലേക്ക്; ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും
May 5, 2025 05:56 AM | By Athira V

കോട്ടയം: ( www.truevisionnews.com) രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നൽകി. 18 ന് പാല സെന്‍റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്.

കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് വിവരം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോള്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം വെര്‍ച്വൽ ക്യൂ ബിക്കിങിൽ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്. മേയ് 14നാണഅ ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.

president draupadimurmu visit sabarimala 19th this month

Next TV

Related Stories
 പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയ സംഭവം; . വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരി?

May 4, 2025 07:11 PM

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയ സംഭവം; . വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരി?

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി പിടിയിൽ...

Read More >>
'പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല, കാരണം എന്തെന്ന് പരിശോധിക്കണം' - ടി പി രാമകൃഷ്ണൻ

May 4, 2025 11:53 AM

'പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല, കാരണം എന്തെന്ന് പരിശോധിക്കണം' - ടി പി രാമകൃഷ്ണൻ

പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ലെന്ന് ടി പി രാമകൃഷ്ണൻ....

Read More >>
Top Stories