(truevisionnews.com) ഏതുപ്രായക്കാർക്കും ഒരുപോലെ ഇഷ്ടമാവുന്ന ആരോഗ്യപ്രദമായ ഒരു ശീതള പാനീയമാണ് റോസ് മിൽക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന റോസ് മിൽക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം...

ചേരുവകൾ
പഞ്ചസാര - 2 കപ്പ്
വെള്ളം - 1 കപ്പ്
കസ്കസ് - 1 സ്പൂൺ
ഫുഡ് കളർ - ഒരു നുള്ള്
പാൽ - 2 കപ്പ്
റോസ് എസെൻസ് - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം അൽപം പഞ്ചസാര ചേർത്ത് വെള്ളം അഞ്ചോ ആരോ മിനുട്ട് തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ഒരു നുള്ള് ഫുഡ് കളർ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക.
ശേഷം വെള്ളം തണുക്കാൻ മാറ്റി വയ്ക്കുക. അൽപം വെള്ളത്തിൽ ഒരു സ്പൂൺ കസ്കസിട്ട് മാറ്റിവയ്ക്കുക. ശേഷം രണ്ട് കപ്പ് തണുത്ത പാലും റോസ് എസെൻസും തണുക്കാൻ മാറ്റിവച്ചിരുന്ന പഞ്ചസാര പാനീയും പാലിലേക്ക് ഒഴിക്കുക.
ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. കുതിർക്കാൻ വച്ചിരുന്ന കസ്കസ് പാലിലേക്ക് ചേർക്കുക. ശേഷം ഓരോ ഗ്ലാസുകളിലായി ഒഴിക്കുക. റോസ് മിൽക്ക് തയ്യാറായി.
#healthy #rosemilk #home #make
