(truevisionnews.com) വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. കൃത്യമായ ഡയറ്റും വർക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാറുണ്ട്. മിക്കവരും ജിമ്മിൽ പോയാണ് ഇതിനായി വർക്കൗട്ട് ചെയ്യാറ്. എന്നാൽ വണ്ണം കുറയ്ക്കാൻ ഇങ്ങനെ ജിമ്മിലെ വർക്കൗട്ട് തന്നെ വേണമെന്നില്ല. ഇതിനുള്ള ചില ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം.

വർക്കൗട്ടിന് പകരമായി നമുക്ക് കണക്കാക്കാവുന്നതാണ് നൃത്തം. ഏത് രീതിയിലുള്ള നൃത്ത പരിശീലനവും ആവാം. വണ്ണം കുറയ്ക്കാനും ഒപ്പം ശരീരഭംഗി കൂട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം നൃത്തം ചെയ്യുന്നത് സഹായിക്കും. പക്ഷേ അമിതവണ്ണമുള്ളവരാണെങ്കിൽ നൃത്തത്തിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ഭാരം കുറയ്ക്കാമെന്ന് ചിന്തിക്കരുത്.
അതിന് സാധിക്കില്ല. നടത്തം, ഓട്ടം, ജോഗിംഗ് എന്നിങ്ങനെയുള്ള വ്യായാമമുറകളും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതാണ്. വേഗതയിലുള്ള നടത്തമാണ് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുക. ഇതും അമിതവണ്ണമുള്ളവരെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഫലം ചുരുങ്ങിയ സമയത്തിനകം കിട്ടുക എന്നത് പ്രയാസമാണ്.
വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വ്യായാമമുറകളും ഇതിനായി പരിശീലിക്കാം. സ്ട്രെങ്ത് ട്രെയിനിംഗ്, ബോഡി വെയിറ്റ് വ്യായാമങ്ങളാണ് ഇത്തരത്തിൽ ചെയ്യാവുന്നത്. പലർക്കുമുള്ളൊരു സംശയമാണ്, യോഗ ചെയ്താൽ വണ്ണം കുറയുമോ എന്നത്. വണ്ണം കുറയ്ക്കാൻ ജിമ്മിൽ തന്നെ പോകണം എന്ന വാദവും എപ്പോഴും കേൾക്കാറുണ്ട്.
പക്ഷേ യോഗയും വണ്ണം കുറയ്ക്കാൻ അൽപസ്വൽപമൊക്കെ സഹായിക്കും. യോഗയും പൈലേറ്റ്സ് വർക്കൗട്ടുമെല്ലാം ഇങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ശരീരഭാരം കുറയ്ക്കാമെന്ന് ചിന്തിച്ചാൽ തെറ്റി. യോഗയ്ക്കുള്ള മറ്റൊരു ഗുണം ഇത് മനസിന് കുറെക്കൂടി സന്തോഷം നൽകുന്നതാണ് എന്നതാണ്.
കായികാധ്വാനങ്ങൾ അല്ലെങ്കിൽ വർക്കൗട്ടിന് പുറമെ ഡയറ്റിലും ശ്രദ്ധ നൽകേണ്ടതുണ്ട്. വണ്ണം കുറയ്ക്കാൻ ആണെങ്കിൽ നിങ്ങൾ കഴിക്കുന്ന കലോറി എത്രയോ അതിലധികം നിങ്ങൾ എരിച്ചുകളയുകയാണ് വേണ്ടത്. വണ്ണം കൂട്ടുന്നതിനാണെങ്കിൽ നിങ്ങൾ കഴിക്കുന്ന കലോറിയിൽ നിന്ന് കുറവേ എരിച്ചുകളയേണ്ടതുള്ളൂ.
#gym #loseweight #try #tips
