(truevisionnews.com) ഭക്ഷണത്തിന് രുചി നൽകാനായി നാം പാചകത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് പുളി. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി.

പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയില്ലതാനും. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫൈബർ ധാരാളം അടങ്ങിയ പുളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താനും സഹായിക്കും.
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇവയിലെ നാരുകളാണ് സഹായിക്കുന്നത്. കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പുളി സഹായിക്കുന്നു. ഇതിനായി പുളി വെള്ളം പതിവായി കുടിക്കാവുന്നതാണ്.
പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും. പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങൾ അൾസറിനെ തടയാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും പുളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ പുളി ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്.
#health #benefits #eating #tamarind
