#KSRTC | കീശ കാലിയാകാതെ ഉല്ലാസയാത്ര പോകാം; 7500 യാത്രകൾ പൂർത്തിയാക്കി കെഎസ്ആർടിസി

#KSRTC | കീശ കാലിയാകാതെ ഉല്ലാസയാത്ര പോകാം; 7500 യാത്രകൾ പൂർത്തിയാക്കി കെഎസ്ആർടിസി
Sep 28, 2023 01:56 PM | By MITHRA K P

(truevisionnews.com) യാത്ര ചെയ്യാനും പുതിയ കാഴ്ചകൾ കാണാനും പുതിയ അനുഭവങ്ങൾ നേടാനും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പലപ്പോഴും ചെലവോർത്ത് പലരും ഏറെ കൊതിച്ചിട്ടും പല യാത്രകളും മാറ്റിവെച്ചിട്ടുണ്ടാവും. എന്നാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പദ്ധതി കുറഞ്ഞ ചെലവിൽ സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലേക്കും ട്രിപ്പുകൾ നടത്തുന്നുണ്ട്.

കീശ കാലിയാകാതെ ഉല്ലാസയാത്ര പോകാം എന്നതാണ് കെഎസ്ആർടിസി തരുന്ന വാഗ്ദാനം. 2021 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഉല്ലാസയാത്രകൾ തുടങ്ങിയത്. രണ്ട് വർഷത്തിനിടെ ഇത്തരത്തിൽ 7500 യാത്രകൾ കെഎസ്ആർടിസി പൂർത്തിയാക്കി.

അറിയപ്പെടാത്ത പല ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാനുഭവം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഒറ്റയ്ക്കും കൂട്ടായുമെല്ലാം നിരവധി പേർ ഇതിനകം കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയുടെ ഭാഗമായിട്ടുണ്ട്.

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് അവധി ദിനങ്ങളിലാണ് ഈ ട്രിപ്പുകൾ നടത്തുന്നത്. മൂന്നാർ, ഗവി, അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് ഒരു ദിവസത്തെയും ഒന്നിലധികം ദിവസത്തെയും ട്രിപ്പുകളുണ്ട്. അതത് ഡിപ്പോകളിൽ നിന്ന് പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞ് ബുക്ക് ചെയ്യാവുന്നതാണ്.

7500 യാത്രകൾ പൂർത്തിയാക്കിയതിനെ കുറിച്ച് കെഎസ്ആർടിസി എല്ലാ വർഷവും സെപ്റ്റംബർ 27 നാണ് ലോക ടൂറിസം ദിനം ആഘോഷിക്കുന്നത്. ടൂറിസം എന്ന വാക്ക് എല്ലാവരേയും ആവേശഭരിതരാക്കുന്നു. വിനോദസഞ്ചാരം നമുക്ക് പുതിയ അനുഭവങ്ങളോടൊപ്പം ആസ്വാദ്യകരവും അവിസ്മരണീയവുമായ ഒത്തിരി ഓർമ്മകൾ നൽകുന്നു.

അപ്പോൾ എന്താണ് നിങ്ങൾക്ക് ടൂറിസവുമായി ബന്ധം? എന്നൊക്കെ ചിന്തിച്ചേക്കാം... ഒരു സ്ഥലം സന്ദർശിക്കുന്ന ആളുകൾക്ക് അവധികളും സേവനങ്ങളും നൽകുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഒന്നാണ് ടൂറിസം. ഞങ്ങളുടെ (KSRTC) യാത്ര വെറുമൊരു അവധിക്കാല യാത്ര മാത്രമല്ല 2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ ബഡ്ജറ്റ് ടൂറിസം സെൽ കെഎസ്ആർടിസി യുടെ നേതൃത്വത്തിലാരംഭിച്ച "ഉല്ലാസയാത്രകൾ " നാളിതുവരെ 7500 യാത്രകളാണ് മലയാളികൾക്ക് സമ്മാനിച്ചത്.

അറിയപ്പെടാത്ത പല ചെറുതും വലുതമായ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

#trip #emptying #purse #KSRTC #completed #7500trips

Next TV

Related Stories
#ranipuramhills  | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

May 5, 2024 03:52 PM

#ranipuramhills | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ അകറ്റുകയാണ്. മൊബൈല്‍ കവറേജില്ലാത്തതാണ് സഞ്ചാരികളെ ഏറെ...

Read More >>
#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

May 3, 2024 07:49 PM

#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന്...

Read More >>
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
Top Stories