അഞ്ചൽ: (truevisionnews.com) പ്രണയം നടിച്ചു യുവതിയെ പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏരൂര്‍ അയിലറ അജി ഭവനില്‍ ജിത് (26) ആണ് ഏരൂര്‍ പൊലീസിന്റെ പിടിയിലായത്. 2022 ജൂലൈയിലാണ് സംഭവം. 25 കാരിയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്.
യുവതിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ജിത്ത് പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ യുവതിയെ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് എത്തിച്ചു വീണ്ടും പീഡിപ്പിച്ചു.
പിന്നീട് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. കൂടാതെ പെണ്‍കുട്ടിയെ വിവാഹം ആലോചിച്ച യുവാവിനും ദൃശ്യങ്ങള്‍ അയച്ചു നല്കിയ ജിത്ത് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
ഭീഷണി തുടര്‍ന്നതോടെ പെൺകുട്ടിയും കുടുംബവും ഏരൂർ പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്തതോടെ നാടുവിട്ട ജിത്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതറിയാതെ കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ജിത്തിനെ ഏരൂർ പൊലീസ് പിടികൂടുകയായിരുന്നു. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്ട് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാൻഡ് ചെയ്തു.
#He #pretended #love #tortured #youngwoman #accused #arrested