#health | ദിവസവും വ്യായാമം ചെയ്യൂ, നിങ്ങളുടെ കരിയറിൽ വലിയ വിജയങ്ങൾ നേടാൻ സാധിക്കും

#health | ദിവസവും വ്യായാമം ചെയ്യൂ, നിങ്ങളുടെ കരിയറിൽ വലിയ വിജയങ്ങൾ  നേടാൻ സാധിക്കും
Sep 27, 2023 09:22 PM | By MITHRA K P

(truevisionnews.com) വ്യായാമം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാമല്ലോ. അസുഖങ്ങൾ കുറയ്ക്കാനും, അതുപോലെ തന്നെ ഉന്മേഷത്തോടെയും ആരോഗ്യകരമായ മാനസിക - ശാരീരികാവസ്ഥയോടെയും തുടരാനുമെല്ലാം വ്യായാമം സഹായിക്കുന്നു.

ഇത് മാത്രമല്ല വ്യായാമം പതിവാക്കുന്നത് കൊണ്ട് മറ്റൊരു വലിയ ഗുണം കൂടിയുണ്ട്, കരിയർ വിജയം. മിക്കവർക്കും വ്യായാമം കൊണ്ട് നേടാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണ് കരിയർ വിജയം.

വ്യായാമം പല രീതിയിൽ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്തും. അത് പലരും ചിന്തിക്കാറില്ല. ഇനി, എങ്ങനെയൊക്കെയാണ് വ്യായാമം ജോലിയെ മെച്ചപ്പെടുത്തുന്നത് എന്നത് കൂടി അറിയാം. വ്യായാമം പതിവാക്കുന്നവരിൽ 'ഫോക്കസ്' കൂടുതലായിരിക്കും. അത് തീർച്ചയായും ജോലിയിൽ മെച്ചപ്പെടാൻ സഹായിക്കും. അതുപോലെ തന്നെ തലച്ചോറിൻറെ ആരോഗ്യം ആകെ നന്നാക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്.

ഇതിലൂടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ക്രിയാത്മകത എന്നിവയെല്ലാം കൂടുന്നു. ഇതെല്ലാം തൊഴിൽ മേഖലയിൽ ഉയർച്ച നേടാൻ സഹായിക്കുന്ന ഘടകങ്ങളാണ്. പതിവായി വ്യായാമം ചെയ്യുന്നവരിൽ എപ്പോഴും മറ്റുള്ളവരെ അപേക്ഷിച്ച് എനർജി കൂടുതലായിരിക്കും.

ഇതും ജോലിയിൽ പോസിറ്റീവായി പ്രതിഫലിക്കും. നല്ല ഉത്പാദനക്ഷമത കൈവരിക്കാൻ സാധിക്കും. അതും ഗുണമേന്മ കുറയാതെ തന്നെ. അത് കരിയറിൽ വിജയമേ കൊണ്ടുവരൂ. വ്യായാമം പതിവാക്കുന്നവരിൽ വലിയൊരു അളവ് വരെ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയുന്നു.

ഇതോടെ ജോലി കൂടുതൽ എളുപ്പത്തിലും നല്ലരീതിയിലും ചെയ്യാൻ സാധിക്കുന്നു. എപ്പോഴും വ്യക്തിപരമായി സ്ട്രെസില്ലാതെ- ശാന്തമായി ഇരുന്നെങ്കിൽ മാത്രമേ ജോലിയും ഭംഗിയായി ചെയ്യാൻ സാധിക്കൂ. പലരും പക്ഷേ ഇക്കാര്യം ഓർക്കാറില്ല. ഒരുപാട് പ്രയാസപ്പെട്ട് എനർജിയുണ്ടാക്കി, സ്ട്രെസിന് മുകളിൽ തന്നെ ജോലി ചെയ്യാനാണ് അധികപേരും ശ്രമിക്കാറുള്ളത്.

ഇത് ജോലി കഴിയുമ്പോൾ കൂടുതൽ ക്ഷീണവും സ്ട്രെസുമേ നൽകുകയുള്ളൂ. വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഏറ്റവും നല്ലൊരു പ്രയോജനമാണ് സുഖകരമായ ഉറക്കം. രാത്രിയിൽ 7-8 മണിക്കൂർ ആഴത്തിലുള്ള സുഖകരമായ ഉറക്കം ഉറപ്പാക്കുമ്പോൾ അത് തലച്ചോറിൻറെ ആരോഗ്യത്തെയാണ് നല്ലരീതിയിൽ സ്വാധീനിക്കുന്നത്.

ഇതും ജോലിയിൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. വ്യായാമം പതിവാക്കുന്നതിലൂടെ നമുക്ക് ഒരു ദിവസത്തെ ഉന്മേഷപൂർവം ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. കൃത്യമായ ഉറക്കം, ഭക്ഷണം, ജോലി എന്നിങ്ങനെ സമയത്തിന് അനുസരിച്ച് ഷെഡ്യൂൾ ചെയ്യാം. ഈ സമയനിഷ്ഠയും കരിയറിലെ ഉയർച്ചയ്ക്ക് നിങ്ങളെ സഹായിക്കും.

വ്യായാമം പതിവാക്കുന്നതിലൂടെ നമുക്ക് ഒരു ദിവസത്തെ ഉന്മേഷപൂർവം ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. കൃത്യമായ ഉറക്കം, ഭക്ഷണം, ജോലി എന്നിങ്ങനെ സമയത്തിന് അനുസരിച്ച് ഷെഡ്യൂൾ ചെയ്യാം. ഈ സമയനിഷ്ഠയും കരിയറിലെ ഉയർച്ചയ്ക്ക് നിങ്ങളെ സഹായിക്കും. വ്യായാമം പതിവാക്കിയവരുടെ മറ്റൊരു പ്രത്യേകതയാണ് അവരുടെ ഉയർന്ന ആത്മവിശ്വാസം.

ഇതും ജോലിയിൽ പോസിറ്റീവായ രീതിയിൽ സ്വാധീനിക്കുന്നതാണ്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനും അതിലൂടെ പല അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നേരിടാനുമെല്ലാം സാധിക്കും. ഇതും തീർച്ചയായും കരിയറിനെ നല്ലരീതിയിൽ സ്വാധീനിക്കും.

#Exercise #daily #achieve #great #success #career

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News