#BeachDussehra | ബീച്ച് ദസറ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

#BeachDussehra | ബീച്ച് ദസറ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു
Sep 25, 2023 04:14 PM | By Vyshnavy Rajan

കണ്ണൂർ : (www.truevisionnews.com) കേരളത്തിൽ ഡ്രൈവിംഗ് സാധ്യമായ ഏറ്റവും മനോഹരമായ കടൽ തീരം. ഇനി ഒരു ഉത്സവത്തിന് ആതിഥ്യം വഹിക്കുകയാണ്. ബീച്ച് ദസറയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാടേക്ക്...

  തിരമാലകൾക്കിടയിലൂടെ ഏഴ് കിലോമീറ്റർ ഓളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്.

അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്. സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനമാണെന്ന് തന്നെ  പറയാം.


സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിര് കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്. കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്.

ഒന്ന് നനയാനും തിരകളിലൂടെ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കുവാനും. അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യ അസ്തമയത്തെ നോക്കിയിരിക്കുവാനും കൊതിക്കാത്തവരായി ആരാണ് ഉണ്ടാവുക. ഇങ്ങനെ ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കിക്കൊണ്ട് തിരിച്ചയക്കാൻ മുഴപ്പിലങ്ങാടിന് സാധിക്കും.


ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഒക്ടോബർ 13 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു.... വരണം. കാണണം.  കുടുംബത്തോടൊപ്പം....

ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്

വരണം.... കാണണം.... കുടുംബത്തോടൊപ്പം.... കൂടുതൽ വിവരങ്ങൾക്ക് : 9544780001,9778344496

#BeachDussehra #Beach #Kerala #now #Muzappilangad, #Asia's #largest #drivingbeach #calling #you

Next TV

Related Stories
#ranipuramhills  | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

May 5, 2024 03:52 PM

#ranipuramhills | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ അകറ്റുകയാണ്. മൊബൈല്‍ കവറേജില്ലാത്തതാണ് സഞ്ചാരികളെ ഏറെ...

Read More >>
#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

May 3, 2024 07:49 PM

#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന്...

Read More >>
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
Top Stories