(truevisionnews.com) ചിക്കൻ വിഭവങ്ങൾ പലതുണ്ട്. അതിൽ വളരെ രുചിയുള്ളതും കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു ചിക്കൻ വിഭവമാണ് ചില്ലി ചിക്കൻ. കൂടുതലും ഹോട്ടലുകളിൽ നിന്ന് മാത്രം കഴിച്ചിട്ടുള്ള ചില്ലി ചിക്കൻ എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം...

ചേരുവകൾ
ചിക്കന്‍ -ചെറിയ കഷ്ണങ്ങളാക്കിയത്- 750 ഗ്രാം
ഉള്ളി (ചെറുതായി അരിഞ്ഞത്) - 4 കപ്പ്
പച്ചമുളക് (ചെറുതായി അരിഞ്ഞത്) - 4 ടേബിള്‍ സ്പൂൺ
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1ടേബിൾ സ്പൂൺ
കാപ്സിക്കം - 1 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
ഉള്ളിത്തണ്ട് അരിഞ്ഞത് - 1/2 കപ്പ്
കുരുമുളകു പൊടി - 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
മുട്ട- 2 എണ്ണം
സോയ സോസ് -2 ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലോര്‍ - ഒരു കപ്പ്
സണ്‍ ഫ്ലവര്‍ ഓയില്‍- 1 കപ്പ്
വിനാഗിരി- 4 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ
സ്പൂൺ ചില്ലി സോസ് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കനിൽ ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, കോണ്‍ ഫ്ലോര്‍, മുട്ട എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം 20 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക.
ശേഷം ഒരു ഫ്രയിങ് പാൻ മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് ചിക്കൻ വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാവുന്നതു വരെ വറുത്തെടുക്കുക. ഗോൾഡൻ നിറമാവുമ്പോൾ ചിക്കൻ വറുത്ത് കോരി മാറ്റി വയ്ക്കുക.
ശേഷം ഒരു പാൻ കൂടിയ തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നന്നായി ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് കുറച്ച് സമയം ഇളക്കുക.
ശേഷം അതിലേക്ക് സവാള, കാപ്സിക്കം, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കിക്കൊടുക്കുക. അതിനു ശേഷം സോയ സോസും ടൊമാറ്റോ കെച്ചപ്പും ചില്ലി സോസും കൂടെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോണ്‍ ഫ്ലോര്‍ ഒരു കപ്പ് വെള്ളത്തിൽ കലക്കി യോജിപ്പിച്ചതിനു ശേഷം പാനിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്ത് കോരി മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്ടമായ ചില്ലി ചിക്കൻ തയ്യാറായി.
#chillichicken #home #make
