#KARIPUR | കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

#KARIPUR | കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു
Sep 21, 2023 05:54 PM | By Vyshnavy Rajan

മലപ്പുറം : (www.truevisionnews.com) കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു.

എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

#KARIPUR #Daytime #flight #services #resumed #Karipur

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories