ലഖ്നോ: (truevisionnews.com) ഉത്തർപ്രദേശിലെ മഥുരയിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവും സഹോദരനും ചേർന്ന് തല്ലിക്കൊന്നു.

പ്രദേശവാസിയായ ഗോവിന്ദ് (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ പെൺകുട്ടിയുടെ പിതാവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കാമുകിയെ കാണാനെത്തിയതായിരുന്നു ഗോവിന്ദ്.
ഇരുവരും സംസാരിക്കുന്നത് കണ്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ യുവാവിനെ ഇരുമ്പ് വടികൊണ്ടും മരത്തടികൾ കൊണ്ടും അടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ മൃതദേഹം ഇരുവരും ചേർന്ന് പ്രദേശത്ത് വയലിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയേയും,. പിതാവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
#youngman #came #meet #his #girlfriend #beaten #death #girl's #father #brother.
