തൃശൂർ : (truevisionnews.com) തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത്. ഭർത്താവുമൊത്തു വീട്ടു സാധനങ്ങൾ വാങ്ങി മടങ്ങും വഴി ആയിരുന്നു ബൈക്ക് കുഴിയിൽ വീണു മറിഞ്ഞത് .

തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവകാരിയാണ് ബേബി ആന്റണി.
അപകടതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി റോഡിലെ കുഴി മൂടുകയും ചെയ്തു . തൃശ്ശൂർ കോർപ്പറേഷനാണ് എംജി റോഡിലെ അറ്റകുറ്റപണിയുടെ ചുമതല. നഗരത്തിലെ തിരക്കേറിയ റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നിരന്തരം പരാതികൾ ഉയരുന്നതിനിടെയാണ് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്
#housewife #undergoing #treatment #died #after #falling # pothole #road