#health | കഴുത്തിലെ കറുത്ത നിറം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകൾ വീട്ടിൽ തന്നെ

#health | കഴുത്തിലെ കറുത്ത നിറം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകൾ വീട്ടിൽ തന്നെ
Sep 19, 2023 03:37 PM | By MITHRA K P

(truevisionnews.com) കഴുത്തി​ലെ ഇരുണ്ട നിറം​ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണോ. കഴുത്തിൻറെ നിറം മങ്ങിപ്പോകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഇത്തരം പ്രശ്​നങ്ങളുടെ പ്രതിവിധി വീട്ടിൽ തന്നെയുണ്ട്. അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന ഒട്ടനവധി പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

1. കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഇതിനായി രണ്ട്​ ടീസ് സ്​പൂൺ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈര് ചേർത്ത് കൊടുക്കാം. ശേഷം ഒരു ടീസ്പൂൺ തേൻ കൂടി ഇതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക.

2. ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമ്മത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങിക്കഴിയുമ്പോൾ ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക.

3. ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക.

4. കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കഴുത്തിലെ പാട് മാറ്റാൻ നല്ലതാണ്. ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ ഇത് ചെയ്ത് നോക്കാവുന്നതാണ്.

5. പഴുത്ത പപ്പായയിൽ തൈര് ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതിലൂടെയും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാൻ കഴിയുന്നതാണ്.

(അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങൾ നടത്തുന്നതാണ് ഉത്തമം.)

#Remove #blackcolour #neck #try these #tips #home

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News