(truevisionnews.com) എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പായസം. ഏതൊരു ആഘോഷ വേളകളിലും സന്തോഷം പങ്കിടാൻ വേണ്ടി ആദ്യം നമ്മൾ ഉണ്ടാക്കുന്നത് പായസം തന്നെയാണ്. ഇന്ന് വളരെ എളുപ്പത്തിൽ ഒരു കാരമൽ പാൽ പായസം തയ്യാറാക്കാം...

ചേരുവകൾ
ഉണക്കലരി (നുറുക്കരി) - 1 കപ്പ്
പഞ്ചസാര - 1 കപ്പ്
പാൽ - 1 ലിറ്റർ
ഏലക്കാപ്പൊടി - 1 ടീസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉണക്കലരി നന്നായി കഴുകി വേവിച്ചെടുക്കുക. ശേഷം പായസം തയ്യാറാക്കാനുള്ള പാത്രം ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടുകൊടുക്കുക. പഞ്ചസാര ഉരുകിവരുമ്പോൾ നന്നായി ഇളക്കിക്കൊടുക്കുക.
ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് പാൽ കൂടെ ചേർത്ത് കൊടുക്കുക. പാൽ ചേർത്ത് കഴിയുമ്പോൾ കാരമൽ കട്ടിപിടിക്കും. നന്നായി തിളപ്പിച്ച് രണ്ടും കൂടെ മിക്സ് ചെയ്ത് എടുക്കുക.
ശേഷം അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന ഉണക്കലരി കൂടെ ചേർത്ത് നന്നായി വേവിക്കുക. അവസാനമായി ഏലക്കാപൊടിയും നെയ്യും കൂടെ ചേർത്ത് ഇറക്കിവയ്ക്കാം. സ്വാദിഷ്ടമായ കാരമൽ പാൽ പായസം തയ്യാറായി.
#Caramel #palpayasam #make
