#rain | സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

#rain | സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Sep 18, 2023 08:43 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. തെക്കൻ-മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ചില സ്റ്റേഷനുകളിൽ മികച്ച മഴയാണ് ലഭിച്ചത്.

തിരുവനന്തപുരം വർക്കല എഡബ്ല്യുഎസ് സ്റ്റേഷനിൽ 110 മി.മീ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും മഴ തുടരുകയാണ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്‌സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതും ന്യൂനമർദ്ദ സാധ്യതയുമാണ് മഴ തുടരാൻ കാരണം. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴക്ക്‌ സാധ്യതയും ഇന്ന് (2023 സെപ്റ്റംബർ 18) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

#Change #rain #warnings #state.

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories