#kozhikode | ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി നടക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

#kozhikode | ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി നടക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
Sep 18, 2023 08:19 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) കോഴിക്കോട് ജില്ലയിൽ സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ വളരെ ഫലപ്രദമായാണ് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി നേരിട്ട് നേതൃത്വം നൽകിയതിനാൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവായി. ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കലക്ടർ, ജില്ലാ ഭരണകൂടം എന്നിവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായാണ് നടക്കുന്നത്.

തീരുമാനിച്ച കാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ട കാര്യങ്ങൾ വളരെ ഫലപ്രദമായാണ് നടപ്പിലാക്കുന്നത്. പ്രത്യേകം ഇടപെടേണ്ട കാര്യങ്ങളിൽ പ്രത്യേക യോഗങ്ങൾ നടക്കുകയും ഇത് നല്ല രീതിയിലാവുകയും ചെയ്തിട്ടുണ്ട്.

ബേപ്പൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപയുമായി ബന്ധപ്പെട്ട് കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ചില വാർഡുകളിൽ ഇളവുകൾ നൽകും. എല്ലാ കാര്യങ്ങളും ഒരു ടീം ആയിട്ടാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങൾ പരിപൂർണമായി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തിൽ ഓൺലൈനായി വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുത്തു.

ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെത്സാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, കേന്ദ്രസംഘത്തിലെ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു

#kozhikode #Onlineclasses #being #conducted #effectively #Minister #MuhammadRiaz

Next TV

Related Stories
#missingcase | കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാനില്ല

Oct 3, 2023 12:53 PM

#missingcase | കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാനില്ല

ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് ആണ് സുഹൃത്തുക്കളോട്...

Read More >>
#Robbery | കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തി; മൂന്നംഗ സംഘം അറസ്റ്റിൽ

Oct 3, 2023 12:26 PM

#Robbery | കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തി; മൂന്നംഗ സംഘം അറസ്റ്റിൽ

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തലേദിവസം ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു....

Read More >>
#Chinchurani | വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കും -ചിഞ്ചുറാണി

Oct 3, 2023 12:14 PM

#Chinchurani | വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കും -ചിഞ്ചുറാണി

വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്....

Read More >>
#heavyrain | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Oct 3, 2023 12:10 PM

#heavyrain | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദത്തിന്റെ ഫലമായാണ്...

Read More >>
#Attemptmurdercase  |  വധശ്രമക്കേസ്; എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ തന്നെയെന്ന് ഹൈക്കോടതി

Oct 3, 2023 12:01 PM

#Attemptmurdercase | വധശ്രമക്കേസ്; എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ തന്നെയെന്ന് ഹൈക്കോടതി

വധശ്രമക്കേസ്; എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ തന്നെയെന്ന്...

Read More >>
Top Stories