#cookery | ഇന്നൊരു കപ്പ ബിരിയാണി തയ്യാറാക്കിയാലോ...

#cookery | ഇന്നൊരു കപ്പ ബിരിയാണി തയ്യാറാക്കിയാലോ...
Sep 18, 2023 03:13 PM | By MITHRA K P

(truevisionnews.com) മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഭക്ഷണമാണ് കപ്പ. കപ്പ വിഭവങ്ങൾ പലതുണ്ട്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന ഒരു വിഭവമായ കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ചേരുവകൾ

ബീഫ് (എല്ലോടു കൂടിയത്) - ഒരു കിലോ

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍

ഗരം മസാല പൊടിച്ചത് - 1 ടീസ്പൂണ്‍

മീറ്റ് മസാലപ്പൊടി - 2 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍

കുരുമുളക് - 1 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

വെളുത്തുള്ളി (നന്നായി അരിഞ്ഞത്) - 2 ടേബിൾസ്പൂൺ

ഇഞ്ചി (നന്നായി അരിഞ്ഞത്) - 1 ടേബിൾസ്പൂൺ

സവാള - 2 എണ്ണം

ചുവന്നുള്ളി – 5–6 എണ്ണം

കറിവേപ്പില,വെളിച്ചണ്ണ , കടുക് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീഫ് കഴുകി പാകത്തിന് ഉപ്പും മുളക് പൊടിയും , മല്ലിപ്പൊടിയും , കുരുമുളക് പൊടിയും , മഞ്ഞള്‍ പൊടിയും ഗരം മസാലയും ചേര്‍ത്ത് തിരുമ്മി വെക്കുക. മാരിനേറ്റ് ചെയ്തിരിക്കുന്ന ഇറച്ചി നന്നായി വേവിക്കുക.

കപ്പ, അത് മുങ്ങാൻ പാകത്തില്‍ വെള്ളവും പാകത്തിന് ഉപ്പും അര സ്പൂൺ മഞ്ഞൾപ്പൊടിയും ചേര്‍ത്ത് വേവിക്കുക. വെന്തശേഷം വെള്ളം മുഴുവൻ മാറ്റി നന്നായി ഉടയ്ക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും മുളകും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, മീറ്റ് മസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

അതിലേക്ക് വേവിച്ച വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ക്കുക. ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന കപ്പയും ചേര്‍ത്ത് നന്നായി ഇളക്കി ചെറു തീയില്‍ 15-20 മിനുട്ട് മൂടി വെച്ച് വേവിക്കുക.

മറ്റൊരു പാനിൽ അല്‍പ്പം ചെറിയുള്ളി, ചുവന്നമുളക്, കടുക്, കറിവേപ്പില എന്നിവ താളിച്ച് തയാറാക്കി വെച്ചിരിക്കുന്ന കപ്പ ബിരിയാണിയിൽ ചേ‍ര്‍ക്കാം. കപ്പ ബിരിയാണി തയ്യാറായി.

#today #kappa #biriyani #make

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories










Entertainment News