#murder | സഹോദരിയുമായി പ്രണയമെന്ന് സംശയം, സഹോദരനും സുഹൃത്തും ചേര്‍ന്ന് കൗമാരക്കാരനെ കുത്തികൊലപ്പെടുത്തി

#murder | സഹോദരിയുമായി പ്രണയമെന്ന് സംശയം, സഹോദരനും സുഹൃത്തും ചേര്‍ന്ന് കൗമാരക്കാരനെ കുത്തികൊലപ്പെടുത്തി
Sep 18, 2023 10:58 AM | By Susmitha Surendran

ജയ്പുര്‍: (truevisionnews.com)  സഹോദരിയെ പ്രണയിച്ചുവെന്നാരോപിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16കാരന്‍റെ മരണം.

രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഫര്‍ഹാന്‍, സാഹില്‍ എന്നിവരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വീടിന് സമീപത്തുകൂടെ നടന്നുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ സഹോദരനായ ഫര്‍ഹാനും സുഹൃത്തായ സാഹിലും ചേര്‍ന്ന് കൗമാരക്കാരനെ ആക്രമിച്ചത്.

ആക്രമണത്തിനിടയില്‍ ഫര്‍ഹാന്‍ കത്തികൊണ്ട് 16കാരനെ കുത്തുകയായിരുന്നു. കുത്തേറ്റ് 16കാരന്‍ വീണതോടെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കൗമാരക്കാരനെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് എത്തിച്ചത്.

പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയിലെ എം.ബി.എസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് 16കാരന്‍ മരിച്ചത്.

16കാരനും ഫര്‍ഹാന്‍റെ സഹോദരിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. കൗമാരക്കാരന്‍ പെണ്‍കുട്ടിക്ക് ഗിഫ്റ്റ് സമ്മാനിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഗിഫ്റ്റ് കണ്ട പെണ്‍കുട്ടിയുടെ സഹോദരന്‍ ഫര്‍ഹാന്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സംശയിച്ചു.

പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലാണെന്ന് വിശ്വസിച്ച് ഫര്‍ഹാന്‍ ആക്രമണത്തിന് മുതിരുകയായിരുന്നു. സുഹൃത്തിനെയും കൂട്ടി 16കാരന്‍റെ വീടിന് സമീപമെത്തിയാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ കേസെടുത്ത പോലീസ് ഇരുവരെയും നേരത്തെ തന്നെ പിടികൂടിയിരുന്നു. കൊലപാതക ശ്രമത്തിനെടുത്ത കേസ് 16കാരന്‍ കൊല്ലപ്പെട്ടതോടെ കൊലപാതക കേസ് ആക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം 16കാരന്‍റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

#Suspecting#he #love #his #sister #teenager #stabbed #death #his #brother #his #friend

Next TV

Related Stories
#murder |  മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

Jun 13, 2024 04:47 PM

#murder | മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം...

Read More >>
#murder |  ആത്മാക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Jun 13, 2024 01:20 PM

#murder | ആത്മാക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

പുലർച്ചെ രണ്ടരയോടെ ഉണർന്ന ചുന്നിലാൽ ഭാര്യയെ ആക്രമിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ കൊലപാതകത്തെക്കുറിച്ച് അയൽവാസികളിൽ നിന്ന്...

Read More >>
#murder |   നാല് വയസുള്ള മകനെ കൊന്ന് വീടിനുള്ളിലിട്ട് കത്തിച്ചു; അമ്മ അറസ്റ്റിൽ

Jun 13, 2024 06:58 AM

#murder | നാല് വയസുള്ള മകനെ കൊന്ന് വീടിനുള്ളിലിട്ട് കത്തിച്ചു; അമ്മ അറസ്റ്റിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, കൊലപാതക കാരണം...

Read More >>
#Murder | 300 കോടിയുടെ സ്വത്ത് മോഹിച്ച് മരുമകളുടെ ക്രൂരത; 82-കാരൻ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷൻ കൊലപാതകം

Jun 12, 2024 05:20 PM

#Murder | 300 കോടിയുടെ സ്വത്ത് മോഹിച്ച് മരുമകളുടെ ക്രൂരത; 82-കാരൻ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷൻ കൊലപാതകം

അതേസമയം, അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ ഡ്രൈവറായ സര്‍ഥക് ബാഗ്‌ഡെ ഒളിവിലാണ്. അര്‍ച്ചന പ്രതികള്‍ക്ക് നല്‍കിയ പണവും ആഭരണങ്ങളും പോലീസ് ഇവരുടെ...

Read More >>
#murdercase | അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

Jun 12, 2024 03:33 PM

#murdercase | അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

മകൻ പിന്നീട് പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും...

Read More >>
#murder |  ഒമ്പത് വയസുകാരനായ മകനെ വായിൽ പേപ്പർ ബോൾ തിരുകി കൊലപ്പെടുത്തി പിതാവ്; അറസ്റ്റ്

Jun 12, 2024 03:28 PM

#murder | ഒമ്പത് വയസുകാരനായ മകനെ വായിൽ പേപ്പർ ബോൾ തിരുകി കൊലപ്പെടുത്തി പിതാവ്; അറസ്റ്റ്

ഭാര്യ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതിന് ശേഷം ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ...

Read More >>
Top Stories

GCC News