#cookery | എളുപ്പത്തിൽ ഉഴുന്നുവട വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ ...

#cookery | എളുപ്പത്തിൽ  ഉഴുന്നുവട വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ ...
Sep 16, 2023 03:07 PM | By MITHRA K P

(truevisionnews.com)  ഉഴുന്നുവടയും ചട്ണിയും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. പൊതുവെ തട്ടുകടകളിൽ നിന്നാണ് നല്ല സോഫ്‌റ്റും മൊരിഞ്ഞതുമായ ഉഴുന്നുവടകൾ കിട്ടാറുള്ളത്. എന്നാൽ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ തട്ടുകട സ്റ്റൈൽ ഉഴുന്നുവട ഉണ്ടാക്കാമെന്ന് നോക്കിയാലോ...

ചേരുവകൾ

ഉഴുന്ന്: 1 കപ്പ്

അരിപ്പൊടി - 2 ടേബിൾസ്പൂൺ

കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ

പച്ചമുളക്- 2 എണ്ണം

സവാള (ചെറുതായി അരിഞ്ഞത്) - 1 എണ്ണം

ഇഞ്ചി (കൊത്തിയരിഞ്ഞത്) - 1 ടേബിൾസ്പൂൺ

കറിവേപ്പില ( അരിഞ്ഞത്) - 1 തണ്ട്

ബേക്കിങ് സോഡ - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് മൂന്ന് മണിക്കൂർ കുതിർത്ത് വെക്കുക. ശേഷം അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് കുരുമുളക് പൊടി, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില, ഉപ്പ്, സോഡാപ്പൊടി എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് അരമണിക്കൂർ അടച്ചുവെക്കുക.

ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽനിന്ന് സ്വല്പം എടുത്ത് കയ്യിൽ വെച്ച് റൗണ്ട് രൂപത്തിലാക്കി നടുക്ക് ഒരു തുളയും ഇട്ട് എണ്ണയിലേക്ക് ഇടുക (മാവ് കയ്യിൽവെച്ച് ഷേപ്പ് ആക്കുന്നനേരം കൈ വെള്ളത്തിൽ മുക്കി നനക്കണം. അല്ലെങ്കിൽ കയ്യിൽ ഒട്ടിപിടിക്കുന്നതുകൊണ്ട് വടയ്ക്ക് ഷേപ്പ് കിട്ടാതെ വരും).

തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക. ഒരു ഗോൾഡൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക.

#how #make #crispy #soft #uzhunnuvada #home #thattukada

Next TV

Related Stories
#cookery | രാവിലെ അപ്പത്തിനൊപ്പം അഫ്ഗാനി ചിക്കൻ തയ്യാറാക്കിയാലോ...

Oct 1, 2023 11:14 PM

#cookery | രാവിലെ അപ്പത്തിനൊപ്പം അഫ്ഗാനി ചിക്കൻ തയ്യാറാക്കിയാലോ...

എളുപ്പത്തിൽ അഫ്ഗാനി ചിക്കൻ എങ്ങനെ വീട്ടിൽ...

Read More >>
#cookery | മുട്ടയിരിപ്പുണ്ടോ വീട്ടിൽ, എങ്കിൽ എഗ്ഗ് പെപ്പർ ഫ്രൈ ഉണ്ടാക്കിയാലോ...

Sep 29, 2023 04:09 PM

#cookery | മുട്ടയിരിപ്പുണ്ടോ വീട്ടിൽ, എങ്കിൽ എഗ്ഗ് പെപ്പർ ഫ്രൈ ഉണ്ടാക്കിയാലോ...

ദിവസേന ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്...

Read More >>
#cookery | ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം...

Sep 28, 2023 11:18 PM

#cookery | ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം...

ചപ്പാത്തി, പൊറോട്ട തുടങ്ങിയവയ്‌ക്കൊപ്പമെല്ലാം കഴിക്കാൻ...

Read More >>
#cookery | മധുരമൂറും ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കാം...

Sep 27, 2023 03:25 PM

#cookery | മധുരമൂറും ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കാം...

മധുരം ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട മധുര...

Read More >>
#cookery | ഇന്ന് ഡിന്നറിനു നല്ലൊരു ബീഫ് ഫ്രൈ തയ്യാറാക്കാം...

Sep 26, 2023 02:37 PM

#cookery | ഇന്ന് ഡിന്നറിനു നല്ലൊരു ബീഫ് ഫ്രൈ തയ്യാറാക്കാം...

പൊറോട്ടയും ബീഫും മലയാളികൾക്ക് ഒരു വികാരം...

Read More >>
Top Stories