(truevisionnews.com) മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭക്ഷണമാണ് കപ്പ. പല രീതിയിലും കപ്പ തയ്യാറാക്കാറുണ്ട്. ഇപ്പോൾ റീൽസുകളിലൂടെ വലിയ തരംഗം സൃഷ്ടിച്ച ഒരു കപ്പ വിഭവമാണ് പാൽക്കപ്പ. വളരെ എളുപ്പത്തിൽ പാൽക്കപ്പ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാമെന്ന് നോക്കിയാലോ...

ചേരുവകൾ
കപ്പ -3 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
ചുവന്ന മുളക് – 4 എണ്ണം
തേങ്ങ ചിരകിയത് – ചെറിയ കപ്പ്
തേങ്ങ പാൽ – 1 കപ്പ്
പച്ച മുളക് – 2 എണ്ണം
കറിവേപ്പില
ഉപ്പ് -ആവശ്യത്തിന്
കടുക് – 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ – 2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ കപ്പ വെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക. ഒരു മുക്കാൽ വേവാകുമ്പോളേക്കും അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് വേവിക്കുക.
ശേഷം വെള്ളം ഒഴിവാക്കി കപ്പ നന്നായി ഉടച്ചെടുത്ത് തേങ്ങ പാൽ ചേർത്ത് വേവിക്കുക. അതിലേക്ക് ചിരകിയ തേങ്ങ കൂടെ ചേർത്ത് കൊടുക്കുക.
അതിന് ശേഷം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി, കറിവേപ്പില, ചുവന്ന മുളക്, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് വേവിച്ച കപ്പ ഇട്ട് നന്നായി യോജിപ്പിക്കുക. ശേഷം കുറച്ച് നല്ല കട്ടിയുള്ള തേങ്ങ പാൽ കൂടെ ചേർത്ത് നന്നായി വേവിക്കുക.
#reels #made #waves #paalkappa #easly #make