(truevisionnews.com) മലബാറിൽ റമദാൻ കാലങ്ങളിൽ കൂടുതലായി കാണുന്ന ഒരു പലഹാരമാണ് കോഴി അട. വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ കോഴി അട ഉണ്ടാക്കാം എന്ന് നോക്കിയാലോ...

ചേരുവകൾ
ചിക്കൻ ( എല്ലില്ലാത്ത) - 250 ഗ്രാം
ഉള്ളി - 3 എണ്ണം
ആട്ട - 1 കപ്പ്
എണ്ണ - ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
മുളക്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആട്ട ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചിക്കനിൽ ചേർത്ത് പിടിപ്പിച്ച് മാരിനേറ്റ് ചെയ്യുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക. വറുത്തെടുത്ത ചിക്കൻ പൊടിച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം ഉള്ളി ഇട്ട് വഴറ്റുക. ഉള്ളി ഗോൾഡൻ കളറായി കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക.
അതിലേക്ക് പൊടിച്ചുവച്ച ചിക്കൻ ചേർത്ത് കൊടുക്കുക. അതിലേക്ക് ഗരം മസാല, ഉപ്പ്, കറിവേപ്പില എന്നിവ കൂടെ ചേർത്ത് കൊടുക്കുക. ഇവ നന്നായി വഴറ്റിയ ശേഷം തീയിൽ നിന്ന് മാറ്റുക.
കുഴച്ചുവച്ച മാവ് ചെറിയ ഉരുളകളാക്കി പരത്തി എടുക്കുക. ഇതിന്റെ ഉള്ളിലായി തയ്യാറാക്കിയ ചിക്കൻ മിക്സ് ചേർത്ത് കൊടുക്കുക. ചിക്കൻ മിക്സ് ഉള്ളിലാവുന്ന രീതിയിൽ പരത്തിയ മാവിന്റെ രണ്ട് അറ്റങ്ങളും തമ്മിൽ യോജിപ്പിക്കുക.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അടകൾ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറുക്കുക. മലബാർ കോഴി അട തയ്യാറായി.
#kozhiada #easly #make
