തിരുവനന്തപുരം: (truevisionnews.com) സോളാർ പീഡനക്കേസിലെ പരാതിക്കാരി ജയിലിൽ വച്ചെഴുതിയ കത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും പരാതിക്കാരിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും പീഡനപരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് കെ ബി ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരമാണ് പേരുകൾ എഴുതിച്ചേർത്തതെന്നും അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ആരോപിച്ചു.
.gif)

സോളാർ പീഡനക്കേസിൽ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും സർക്കാരിന് മുന്നിൽ പല പരാതികളുമെത്തും അതിൽ അന്വേഷണം നടക്കട്ടെയെന്നും 2021 ജനുവരിയിൽ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
2017ലാണ് സോളാർ സംരംഭക കേസിനാസ്പദമായ പീഡന പരാതി നൽകിയത്. 2018 ഒക്ടോബറിൽ പ്രതികൾക്കെതിരെ കേസെടുത്തു .പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു .
കേസിൽ തെളിവെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സിബിഐക്ക് വിട്ടത്. ആദ്യത്തെ കത്തിൽ ഗണേഷിനതിരെ പീഡന പരാതിയുണ്ടായിരുന്നു. ആഭാഗം ഒഴിവാക്കി നാല് പേജുകളിലായി ഉമ്മൻചാണ്ടിയുടെയും ജോ മാണിയുടെയും പേരുകൾ ചേർത്തു.
ജാമ്യത്തിൽ ഇറങ്ങിയ പരാതിക്കാരിക്ക് കേരള കോൺഗ്രസ് (ബി) നേതാവ് ശരണ്യ മനോജ് നാല് പേജ് കൊണ്ടുവന്ന് കൊട്ടാരക്കരയിൽ നിന്നു തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ എന്റെ കാറിൽ വച്ചു കൈമാറി.
പരാതിക്കാരിയുടെ വീട്ടിൽ വച്ച് നാല് പേജിലെ കാര്യങ്ങൾ കൂടി ഉൾപെടുത്തി കത്ത് മാറ്റിയെഴുതി അതിന് ശേഷമാണു പരാതിക്കാരി തിരുവനന്തപുരത്തു കത്തുമായി പത്രസമ്മേളനം നടത്തിയതെന്നും ഫെനി പറയുന്നു.
2016 ലെ സോളാർ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ സിബിഐയുടെ പുതിയ കണ്ടെത്തലുകൾ വലിയ ചർച്ചയായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
പരാതിക്കാരിക്ക് പണം കിട്ടാനുള്ള ആസൂത്രിതമായ നീക്കവും കളവായ പരാതിയുമാണ് ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണമെന്ന കണ്ടെത്തലുമാണ് സിബിഐ നടത്തിയത്. ജോസ് കെ മാണിയുടെ പേരും എഴുതിച്ചേർത്താണെന്ന പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കിയതോടെ വരും നാളുകളിൽ ഇത് ഏറെ ചർച്ചയാകും.
#Jose K.Mani #also #trapped #Jose K.Mani # initially #named #sexallegations #lawyer
