കോഴിക്കോട്: (truevisionnews.com) ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
ഒരാളുടെ ബന്ധുക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോടുള്ള രണ്ട് സ്വകാര്യ ആശുപത്രികളിലായി പനി ബാധിച്ച് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇവർക്കാണ് നിപ ബാധ സംശയിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ പൊസിറ്റീവായതിനെ തുടർന്ന് സാമ്പിളുകൾ വിശദപരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിലാണ്.
#Nipah #Suspect #Extreme #vigilance #district #highlevel #meeting #under #leadership #VeenaGeorge
