കാഞ്ഞങ്ങാട്: (truevisionnews.com) വെള്ളം ചോദിച്ചെത്തിയ സംഘം വീട്ടമ്മയുടെ കഴുത്തിൽ ഞെക്കിപ്പിടിച്ച് സ്വർണ മാല കവർന്നു. മടിക്കൈ ചതുരക്കിണറിലെ ബേബിയുടെ കഴുത്തിൽനിന്നാണ് ആഭരണം കവർന്നത്.

മടിക്കൈ സഹകരണ ബാങ്കിന് സമീപം കട നടത്തുന്ന ബേബിയുടെ അടുത്തേക്ക് വെള്ളം ആവശ്യപ്പെട്ടാണ് രണ്ടുപേർ ബൈക്കിലെത്തിയത്. തുടർന്ന് മൂന്നു പവൻ മാലപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. രണ്ടുപേരിൽ പിന്നിലിരുന്ന ആൾ ബൈക്കിൽനിന്ന് ഇറങ്ങിവന്ന് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കുന്നതിനിടെ ഇവരുടെ കഴുത്തിൽ ഞെക്കിപ്പിടിച്ച് ആഭരണം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി കാമറകൾ ഉൾപ്പെടെ പരിശോധിച്ച് തെളിവ് ശേഖരിച്ചു. 120000 രൂപയുടെ നഷ്ടമുണ്ട്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
#group #asked #water #strangled #housewife's #neck #gold #necklace #came
