#liquorsmuggling | കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം; 172.8 ലിറ്ററുമായി രണ്ട് പേർ അറസ്റ്റില്‍

#liquorsmuggling | കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം; 172.8 ലിറ്ററുമായി രണ്ട് പേർ  അറസ്റ്റില്‍
Sep 10, 2023 09:12 PM | By Susmitha Surendran

കാസര്‍ഗോഡ്: (truevisionnews.com)  മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറില്‍ കൊണ്ടുവന്ന 172.8 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തതായി എക്‌സൈസ്.

എക്‌സൈസ് ചെക്ക്പോസ്റ്റില്‍ 960 ടെട്രാ പാക്കറ്റുകളിലായാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പെരിയ സ്വദേശി ദാമോദരന്‍, തെക്കില്‍ സ്വദേശി മനോമോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസറായ സുരേഷ് ബാബു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജ്ജാസ് പി പി, മഞ്ജുനാഥന്‍ വി, അഖിലേഷ് എം എം, ഡ്രൈവര്‍ സത്യന്‍ കെ ഇ എന്നിവരും പങ്കെടുത്തു.

#Attempt #smuggle #Karnataka #liquor #Kerala #Two #persons #arrested #172.8 #liters

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories