#beautician'smurdercase | ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

#beautician'smurdercase  |  ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
Sep 10, 2023 06:25 AM | By Kavya N

കാസർകോട്: (truevisionnews.com)  കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 16-നായിരുന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ ഉദുമ സ്വദേശി 34 വയസുകാരി ദേവികയെ കഴുത്തറുത്ത് കൊന്നത്.

സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്ക്കര്‍ അന്ന് തന്നെ പൊലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു . ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

നഗരത്തിലെ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ പ്രതി യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും .ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇരുവരും വിവാഹിതരാണെങ്കിലും ബന്ധം തുടരുകയായിരുന്നു. കാഞ്ഞങ്ങാട് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയെ സതീഷ് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ച് കൊണ്ടുവരികയും . 306-ാം നമ്പര്‍ മുറിയില്‍ എത്തിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീഷ് മൊഴി നൽകിയിരിക്കുന്നത്. പ്രതി റിമാന്‍റിലാണ്. എന്നാൽ സംഭവം നടന്ന സമയം, പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

#beautician's #murdercase #police #filed #chargesheet

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories