(truevisionnews.com) കടകളിൽ നിന്ന് കിട്ടുന്നതുപോലെയുള്ള നല്ല സോഫ്റ്റായ കുക്കറപ്പം വീട്ടിൽ ഉണ്ടാക്കാനും എളുപ്പമാണ്. വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് രുചിയൂറും കുക്കറപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ...

ചേരുവകൾ
അരി - 1 കപ്പ്
ശർക്കര - 300 ഗ്രാം
ജീരകം - 1 ടീസ്പൂൺ
വേവിച്ച അരി - 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി - 3 എണ്ണം
തേങ്ങ കൊത്ത് - 1 ടേബിൾസ്പൂൺ
ഏലക്ക - 1 എണ്ണം
വെളിച്ചെണ്ണ - 4 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
ബേക്കിംഗ് സോഡ - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
അരി (നാല് മണിക്കൂർ കുതിർത്തുവെച്ചത്), വേവിച്ച ചോറ്, ജീരകം, ഏലക്ക, എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക. ശർക്കര ലായനി തണുത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര ലായനി അരച്ചുവച്ചിരിക്കുന്ന മാവിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒപ്പം തന്നെ ഉപ്പും ബേക്കിംഗ് സോഡയും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
ശേഷം ഒരു കുക്കർ എടുത്ത്, നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും തേങ്ങ കൊത്തും ചേർത്ത് തീ കൂട്ടിവെച്ച് ഗോൾഡൻ നിറത്തിൽ വറുക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിക്കുക.
വിസിൽ ഒഴിവാക്കി കുക്കർ അടച്ചുവെച്ച്, ഉയർന്ന തീയിൽ ഒന്നര മിനിറ്റ് വേവിക്കുക. ശേഷം ഒരു പതിനഞ്ച് മിനിറ്റ് കുറഞ്ഞ തീയിലും വേവിക്കുക. 15 മിനിറ്റിനു ശേഷം തീ ഓഫാക്കി തണുക്കാനായി കുക്കർ മാറ്റി വെക്കുക. നന്നായി തണുത്ത ശേഷം കുക്കറിൽ നിന്നും പുറത്തെടുക്കാവുന്നതാണ്. രുചിയൂറും കുക്കറപ്പം തയ്യാറായി.
#cookerappam #prepared #veryeasly
