#cookery | വെറും പതിനഞ്ച് മിനുട്ട് കൊണ്ട് ഒരു അടിപൊളി സേമിയ ഉപ്പുമാവ് തയ്യാറാക്കിയാലോ...

#cookery | വെറും പതിനഞ്ച് മിനുട്ട് കൊണ്ട് ഒരു അടിപൊളി സേമിയ ഉപ്പുമാവ് തയ്യാറാക്കിയാലോ...
Sep 8, 2023 03:42 PM | By MITHRA K P

 (www.truevisionnews.com) സേമിയ ഉപയോഗിച്ച് പൊതുവേ എല്ലാവരും പായസം ഉണ്ടാക്കാറുണ്ട്. എന്നാൽ പായസത്തോളം തന്നെ രുചിയുള്ള മറ്റൊരു വിഭവമാണ് സേമിയ ഉപ്പുമാവ്. വളരെ എളുപ്പത്തിൽ പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ഭക്ഷണം കൂടിയാണിത്.

ചേരുവകൾ

സേമിയ - 1 കപ്പ്

ഉള്ളി (ചെറുതായി അരിഞ്ഞത്) - 2 ടേബിൾസ്പൂൺ

ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 1 കഷ്ണം

ഗ്രീൻപീസ് - 2 ടേബിൾസ്പൂൺ

കാരറ്റ് (ചെറുതായി അരിഞ്ഞത്) - 2 ടേബിൾസ്പൂൺ

കാപ്സിക്കം (ചെറുതായി അരിഞ്ഞത്) - 2 ടേബിൾസ്പൂൺ

ബീൻസ് (ചെറുതായി അരിഞ്ഞത്) - 2 ടേബിൾസ്പൂൺ

പച്ചമുളക് - 2 എണ്ണം

വെളിച്ചെണ്ണ - 5 ടീസ്പൂൺ

കടുക് - 1 ടീസ്പൂൺ

ഉഴുന്ന് പരിപ്പ് - 1/2 ടീസ്പൂൺ

കടല പരിപ്പ് - 1 ടീസ്പൂൺ

നിലംകടല - 1 ടേബിൾസ്പൂൺ

വറ്റൽ മുളക് - 2 എണ്ണം

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സേമിയ ചേർത്ത് ചെറിയ തീയിൽ നന്നായി വറുക്കുക. ഗോൾഡൻ ബ്രൗൺ കളറായാൽ ചൂടാറാനായി മാറ്റി വയ്ക്കുക.

മറ്റൊരു പാത്രത്തിൽ സേമിയ വേവാൻ ആവശ്യമായ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ വറുത്തുവെച്ച സേമിയ അതിലേക്ക് ചേർക്കുക.1/2 ടീസ്പൂൺ ഉപ്പുകൂടെ ചേർത്തുകൊടുത്ത് മൂന്ന് മിനിറ്റ് വേവിക്കുക. സേമിയ വെന്തുകഴിഞ്ഞാൽ ഒരു അരിപ്പയിലേക്ക് മാറ്റി വെള്ളം പൂർണ്ണമായും ഒഴിവാക്കുക.

ശേഷം മറ്റൊരു പാനിൽ 3 ടീസ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, വറ്റൽ മുളക്, കറിവേപ്പില, നിലം കടല മുതലായവ ചേർത്ത് നന്നായി ഇളക്കുക. പിന്നീട് ഇഞ്ചി, പച്ചമുളക്, ഉള്ളി, ഗ്രീൻപീസ്, കാരറ്റ്, കാപ്സിക്കം, ബീൻസ് തുടങ്ങിയവ ചേർത്ത നന്നായി ഇളക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ കൂടെ ചേർത്ത് കൊടുക്കുക.

ശേഷം 2 മിനിറ്റ് ചെറിയ തീയിൽ മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച സേമിയ കൂടെ ചേർത്ത് കൊടുക്കുക. കുഴഞ്ഞുപോവാത്ത രീതിയിൽ നന്നായി ഇളക്കുക. സേമിയ ഉപ്പുമാവ് തയ്യാറായി.

#making #SemiyaUppuma #tasty

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories










Entertainment News