(www.truevisionnews.com) എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കല്ലുമ്മക്കായ പൊരിച്ചത്. കുട്ടികൾക്കൊക്കെ വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം നൽകാവുന്ന സ്വാദിഷ്ടമായ ഒരു എണ്ണക്കടികൂടിയാണിത്.

ചേരുവകൾ
കല്ലുമ്മക്കായ - 1 കിലോഗ്രാം
പച്ചരി - 1 കപ്പ്
അരിപ്പൊടി - 4 ടേബിൾസ്പൂൺ
ഉള്ളി - 2 എണ്ണം
ചെറിയ ഉള്ളി - 5 എണ്ണം
നാളികേരം - അര മുറി
പെരുംജീരകം - 1 ടേബിൾസ്പൂൺ
ചെറിയ ജീരകം - 1 ടീസ്പൂൺ
കാശ്മീരി ചില്ലി പൌഡർ - 4 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി (6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചത്ത്), ഉള്ളി, ജീരകം, നാളികേരം എന്നിവ നന്നായി അരച്ചെടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. കുറച്ച് കുറച്ചായി അരിപ്പൊടി ചേർത്ത് ടൈറ്റാക്കി എടുക്കുക.
നന്നായി കുഴച്ച് സോഫ്റ്റ് ആക്കിയ ശേഷം കഴുകി വൃത്തിയാക്കിയ ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ കൂട്ട് നിറച്ച് കൊടുക്കുക. ശേഷം 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേർത്ത പിടിപ്പിക്കുക.
അതിനുവേണ്ടി ഒരു വലിയ ബൗളിലേക്ക് കാശ്മീരി ചില്ലി പൌഡർ, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ്, കറിവേപ്പില എന്നിവ കുറച്ച് വെള്ളം ചേർത്ത് മസാല ഉണ്ടാക്കുക. ഈ മസാലയിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി നല്ല ചൂടുള്ള വറുത്തെടുക്കുക. കല്ലുമ്മക്കായ പൊരിച്ചത് തയ്യാറായി.
#howto #make #delicious #kallummakaya #veryeasily
