കാസര്‍ഗോഡ്: (truevisionnews.com) ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്‌ഐ പി. അനൂപിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം ഉണ്ടായത് . സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അഞ്ചംഗ സംഘത്തെ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയും .

തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും എസ്‌ഐയെ സംഘം ആക്രമിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ എസ്‌ഐയുടെ വലത് കൈക്ക് പരിക്കേറ്റു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്‌സല്‍, റഷീദ്, സത്താര്‍ എന്നിവരെ തിരിച്ചറിഞ്ഞു . സംഘാംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.
#Incident #attack #SI #patroling #accused #identified
