കാസർഗോഡ് : (truevisionnews.com) ചെറുവത്തൂർ ടൗണിലെ ബേക്കറിയിൽനിന്നും കഴിച്ച പഫ്സിൽ പുഴുവിനെ കണ്ടെത്തിയാതായി പരാതി . ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പപ്പ്സിലാണ് പുഴുക്കളെ കണ്ടത്. ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ

തേടുകയും ചെയ്തു . കടയുടമയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു. കുടുംബം നൽകിയ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ബേക്കറിയിലെത്തി പരിശോധന നടത്തി.
#Maggots #found #puffs #eaten #bakery #family #seeks #treatment
