#AdityaLOne | ആദിത്യ എൽ വൺ ; ആദ്യ ഭ്രമണപഥ ഉയർത്തൽ വിജയകരം

#AdityaLOne  |  ആദിത്യ എൽ വൺ ; ആദ്യ ഭ്രമണപഥ ഉയർത്തൽ വിജയകരം
Sep 3, 2023 01:37 PM | By Kavya N

ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ വണ്ണിന്റെ യാത്ര തുടരുകയാണ് . ഒപ്പം ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥ ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആ‌ർഒ അറിയിച്ചു. ഇപ്പോൾ ഭൂമിയിൽ നിന്ന് 245 കി.മീ. അടുത്ത ദൂരവും 22459 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടമിപ്പോളുള്ളത് .

ഇനി മൂന്ന് ഭൗമഭ്രമണപഥ ഉയർത്തലുകൾ കൂടി കഴിഞ്ഞ ശേഷമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കുക . എന്നാൽ പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്താൻ 127 ദിവസമെടുക്കും. അടുത്ത ഭ്രമണപഥ ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് രാവിലെ മൂന്ന് മണിക്ക് നടക്കും. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്‍റെത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.

സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും . ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം.

Aditya L One; First orbit raising successful

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories