ഫാഷൻ രംഗത്ത് പുത്തൻ പരീക്ഷണങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി ഉർഫി ജാവേദ്. പിസ്സ സ്ലൈസ് കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് ഇതിനു മുന്നേ താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തിരിക്കുകയാണ് ഉർഫി.
ഹെയർ കോമ്പ് ഉപയോഗിച്ചുകൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് താരം ഇത്തവണ ആരാധകർക്ക് മുമ്പിൽ എത്തിയത്. മുടി ചീകി ഒതുക്കുന്നതിനിടെ പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ആയിട്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് വീഡിയോയുടെ ആരംഭം. തുടർന്ന് വ്യത്യസ്ത നിറത്തിലും ഒരേ വലുപ്പമുള്ളതുമായ നിരവധി കോമ്പുകൾ ചേർത്ത് വെച്ചാണ് പുതിയ വസ്ത്രം.
= https://www.instagram.com/reel/CwPK9USon4W/?utm_source=ig_web_copy_link
മുൻഭാഗത്തും പിൻഭാഗത്തും രണ്ട് വശങ്ങളിലായി കോമ്പുകൾ ഒന്നിന്മേൽ ഒന്നായ രീതിയിൽ ചേർത്തുവയ്ക്കുകയും കഴുത്തിൽ നിന്ന് അല്പം താഴെ നിന്ന് തുടങ്ങി കാൽ മുട്ടിനു മുകളിൽ വരെയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഇങ്ങനെ ചേർത്ത് വെച്ച കോമ്പുകൾ ഒക്കെ പരസ്പരം ബന്ധിപ്പിച്ചു വച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട് . നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത് . അവൾ നല്ലൊരു ഫാഷൻ ഡിസൈനർ ആണ് ഇപ്പോൾ തന്നെ അവൾ നല്ല പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്. തന്റെ ശരീരത്തെക്കാൾ തന്റെ ക്രിയേറ്റിവിറ്റിയെ പ്രദർശിപ്പിക്കുകയാണ് താരം ചെയ്യുന്നത് എന്നാണ് കമന്റ് ചെയ്തിട്ടുള്ളത്.
#UorfiJaved #new #dress #fashion #model