(truevisionnews.com) നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽവെച്ചാണ് അന്ത്യം.

നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 സിനിമകളിൽ പ്രധാന വേഷകളിൽ എത്തിയിരുന്നു. നിരവധി സീരിയിലും അഭിനയിച്ചിട്ടുണ്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം.
കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി.
#Actress #Kanakalatha #passedaway.
