#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍
May 6, 2024 10:15 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)   കറുകച്ചാലില്‍ ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചുതകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കറുകച്ചാൽ ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി 9.30 മണിയോടുകൂടി കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിന് ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം ചെയ്യുകയും, സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു.

കൂടാതെ ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും, മേശയും, കസേരയും മറ്റും അടിച്ചുതകർക്കുകയും, ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ നിലത്തെറിയുകയുമായിരുന്നു.

ഇയാൾക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും, ഭര്‍ത്താവിനോടും മുൻവിരോധം നിലനിന്നിരുന്നു, ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന ആരോപണമുണ്ട്.

ഹോട്ടലുടമയായ യുവതിയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

#hotel #operator #assaulted #vandalized #youth #arrested

Next TV

Related Stories
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories