കാസർഗോഡ് : (www.truevisionnews.com) കുമ്പള റെയിൽവേ സ്റ്റേഷനു സമീപം നേത്രാവതി എക്സ്പ്രസിനു നേരെ കല്ലേറ്.

ഇന്നലെ രാത്രി 8.30ന് കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്.
ട്രെയിനിലെ എസ് 2 കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. വാതിലിന്റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്കു പരുക്കില്ല.
മംഗളൂരുവിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
#NetravatiExpress #Stone #pelting #Kasaragod #NetravatiExpress
