കാസര്‍ഗോഡ് : (www.truevisionnews.com) പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ എസ് ഐ രജിത്തിന്റെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി.

ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം വീടിന് മുന്നില്‍ നിന്ന് ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. സംഭവത്തില്‍ രജിത്തിന്റ പിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നുണ്ട്.
ഹെൽമെറ്റ് വെച്ച് സ്കൂട്ടറിലെത്തിയ രണ്ടുപേർ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസാണ് കാർ അപകടത്തില്‍ മരിച്ചത്.
മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു വിദ്യാർത്ഥിയുടെ മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു.
എന്നാല്‍ പൊലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്‍പെടുകയും വാഹനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് ആരോപണം.
#accident #Kasargod #student's #death #Accused #SI's #family #complains #threats
