(truevisionnews.com) തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാത്തവർ അപൂർവ്വമായിരിക്കും. കഴിച്ചവർക്ക് പ്രിയം ചിക്കൻ റോസ്റ്റ് തന്നെയാവും. എന്നാൽ തട്ടുകടയിലെ ചിക്കൻ റോസ്റ്റ് കഴിച്ചാൽ അതിന്റെ രുചി നാവിൽ നിന്നും പോകാറുമില്ല.

ആ വിഭവം എങ്ങനെ ഉണ്ടാകുമെന്ന് അറിയാതെ വിഷമിച്ചവരാകും നിങ്ങൾ. രുചികരമായ നാടൻ തട്ടുകട സ്റ്റൈൽ ചിക്കൻ റോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് ഇന്ന് പരിചയെടാം.
ചേരുവകൾ
ചിക്കൻ - 1കിലോ
എണ്ണ , ഉപ്പ് - ആവശ്യത്തിന്
സവാള - 4 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് - ആവശ്യത്തിന്
ചെറിയ ഉള്ളി - 100 ഗ്രാം (ചെറുതാക്കി അരിഞ്ഞത് )
തക്കാളി - 3 എണ്ണം (ചെറുതാക്കി അരിഞ്ഞത് )
മല്ലിപൊടി - 2 ടേബിൾ സ്പൂൺ
മുളക് പൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
ഗരം മസാല - 1/2 ടേബിൾ സ്പൂൺ
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
കുരുമുളക് - 1 ടേബിൾ സ്പൂൺ (പൊടിച്ചത് )
പെരുംജീരകം - 1 ടേബിൾ സ്പൂൺ (പൊടിച്ചത് )
പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ചൂടാക്കുക. അതിലേക്ക് അരിഞ്ഞു വെച്ച സവാള ഫ്രൈ ചെയ്ത് എടുക്കുക. പാനിൽ 4 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഫ്രൈ ചെയ്ത് എടുക്കുക.
അതിലേക്ക് ചെറിയ ഉള്ളി, തക്കാളി, ആവശ്യത്തിന് ഉപ്പ്, മല്ലിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മസാലയിലേക്ക് ചിക്കനും അര കപ്പ് വെള്ളവും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. ഫ്രൈ ചെയ്ത സവാള, കറിവേപ്പില, 3 പച്ചമുളക്, കുരുമുളക് പൊടി, പെരുംജീരകപൊടി എന്നിവ ചിക്കനിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത വേവിക്കുക. സ്വാദിഷ്ടമായ ചിക്കൻ റോസ്റ്റ് റെഡി.
#ChickenRoast #easy #prepare
