#cookerytips | പപ്പായ കേടാകാതെ സൂക്ഷിക്കണോ...? എങ്ങനെയെന്ന് നോക്കാം...

#cookerytips | പപ്പായ കേടാകാതെ സൂക്ഷിക്കണോ...? എങ്ങനെയെന്ന് നോക്കാം...
Aug 1, 2023 07:56 PM | By Vyshnavy Rajan

(www.truevisionnews.com) നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പപ്പായ. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളായ എ, ബി, സി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, കാത്സ്യം, പ്രോട്ടീന്‍, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരഭാരം കുറയ്ക്കാനും സ്‌ട്രെസ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ സഹായിക്കും.

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും പപ്പായ നല്ലതാണ്. പക്ഷേ പപ്പായ പെട്ടെന്ന് കേടായിപോകുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. അത്തരത്തില്‍ പപ്പായ കേടാകാതിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം...

പപ്പായ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ്, അടച്ച പോളിത്തീൻ ബാഗിനുള്ളിലാക്കി ഫ്രി‍ഡ്ജില്‍ സൂക്ഷിക്കുന്നത് അവ കൂടുതല്‍ നേരം ഫ്രഷായി നിലനിർത്തുന്നു.

ഒരു ഭാഗം മാത്രം കഴിച്ച പപ്പായ ആണെങ്കില്‍, മുറിച്ച ഭാഗം ഒരു പത്രത്തിൽ പൊതിഞ്ഞ് 2 മുതൽ 3 ദിവസം വരെ ഫ്രിഡ്ജിൽ വയ്ക്കുക.

മുറിച്ച പപ്പായയിൽ ക്ളിംഗ് ഫിലിം കൊണ്ട് പൊതിഞ്ഞതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് രുചികരവും പുതുമയുള്ളതുമായ പപ്പായ ലഭിക്കാന്‍ സഹായിക്കും.

പപ്പായ മുറിച്ചതിന് ശേഷം വിത്തുകൾ നീക്കം ചെയ്യുക. ശേഷം എയർടൈറ്റ് കണ്ടെയ്നറിൽ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

പപ്പായ ക്യൂബുകളായി മുറിച്ച് സിപ് ലോക്ക് ബാഗുകളിൽ സൂക്ഷിക്കുക. ഇത് നിങ്ങളുടെ പപ്പായയെ ഫ്രഷ് ആയും രുചികരമായി നിലനിർത്തുകയും ചെയ്യുന്നു.

#papaya #you #want #keep #papaya #spoiling...? #Let's #see #how...

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories










Entertainment News