#OommenChandy | ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌ - ടി.സിദ്ദിഖ്

#OommenChandy | ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌ -  ടി.സിദ്ദിഖ്
Jul 20, 2023 02:08 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)   ഉമ്മന്‍ചാണ്ടിയെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ടി.സിദ്ദിഖ് എം.എല്‍.എ. ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌, എന്നെ അത്ര അഗാധമായാണ് സ്നേഹിച്ചതും വിശ്വസിച്ചതുമെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിക്കുന്നു.

ഈ ആൾക്കൂട്ടത്തിലൊരുവനായി നിരാലംബനായി നിൽക്കുന്നു. മുന്നിൽ ഇരുട്ടാണ്. ആ വെളിച്ചം അണഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനുകരിക്കുകയാണു. എല്ലാ അർത്ഥത്തിലും. ഒരു തുടർച്ച എന്ന പോലെയെന്നും സിദ്ദിക്ക് ഫേസ്ബുക്കിൽ കുറിച്ചു.

ടി.സിദ്ദിഖിന്‍റെ കുറിപ്പ്

ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌… എന്നെ എത്ര അഗാധമായാണു സ്നേഹിച്ചതും വിശ്വസിച്ചതും… ഏത്‌ സാഹചര്യത്തിലും അദ്ദേഹമില്ലാതെ ഞാനില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു…

ഇപ്പോൾ തീർത്തും തനിച്ചായിരിക്കുന്നു… അനാഥമായ ഒരു കുട്ടിയെ പോലെ… രണ്ടാഴ്ച മുമ്പ്‌ ബാംഗ്ലൂരിൽ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തീരെ വയ്യാതിരുന്നിട്ടും ആംഗ്യ ഭാഷയിൽ എന്നോട്‌ എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്നു… അദ്ദേഹം പറയാൻ കൊതിച്ചത്‌ എന്തായിരുന്നു..!!!

ഒടുവിൽ ഞാൻ ഇറങ്ങി കാറിൽ കയറി ഗേറ്റ്‌ വിടുമ്പോൾ മകൻ ചാണ്ടി ഉമ്മൻ എന്നെ വീണ്ടും വിളിച്ച്‌ “അപ്പ വിളിക്കുന്നു എന്ന് പറഞ്ഞു…” ഞാൻ തിരിച്ച്‌ കയറിയപ്പോൾ ചാണ്ടി മോനോട്‌ വീൽ ചെയറിൽ നിന്ന് എണീറ്റ്‌ നിൽക്കണമെന്ന് ആംഗ്യം കൊണ്ട്‌ ആവശ്യപ്പെട്ടു… എല്ലാവരും താങ്ങി നിർത്തിയപ്പോൾ എന്നെ ഒന്ന് നോക്കി…

ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു… എന്നെ എണീറ്റ്‌ നിന്ന് അനുഗ്രഹിച്ച്‌ യാത്രയാക്കുകയായിരുന്നു… കണ്ണുകൾ നിറഞ്ഞ്‌ ഞാനിറങ്ങി…ഇനിയെന്ത്‌..? എനിക്കറിയില്ല…! ഈ ആൾക്കൂട്ടത്തിലൊരുവനായി നിരാലംബനായി ഞാൻ നിൽക്കുന്നു… മുന്നിൽ ഇരുട്ടാണ്… ആ വെളിച്ചം അണഞ്ഞിരിക്കുന്നു… രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനുകരിക്കുകയാണു ഞാൻ… എല്ലാ അർത്ഥത്തിലും… ഒരു തുടർച്ച എന്ന പോലെ…

#TSiddique #MLA #emotionalnote #OommenChandy.

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories