കൊച്ചി: ( truevisionnews.com ) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്കു തിരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.
മുൻ മന്ത്രി ടി. ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഹുലും സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചിരുന്നു.
#oommenchandy #rahulgandhi #kottayam #funeral
