#OommenChandy | സ്വന്തം ജനതയെ നെഞ്ചോട് ചേർത്ത ഉമ്മൻചാണ്ടി; വിലാപയാത്ര 24 മണിക്കൂർ പിന്നിട്ട് ജന്മനാട്ടിലേക്ക് എത്തുന്നു

#OommenChandy | സ്വന്തം ജനതയെ നെഞ്ചോട് ചേർത്ത ഉമ്മൻചാണ്ടി;  വിലാപയാത്ര 24 മണിക്കൂർ പിന്നിട്ട് ജന്മനാട്ടിലേക്ക് എത്തുന്നു
Jul 20, 2023 08:00 AM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) കരുതലും കരുണയും സ്നേഹവും കൊണ്ട് സ്വന്തം ജനതയെ നെഞ്ചോട് ചേർത്ത ഉമ്മൻചാണ്ടിയെ നെഞ്ചിലേറ്റി ജനം.

വിലാപയാത്ര 24 മണിക്കൂർ പിന്നിടുമ്പോൾ ചങ്ങനാശേരി പിന്നിട്ട് കോട്ടയം തിരുനക്കരയിലേക്കുള്ള യാത്രയിലാണ്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഉടൻ കൊച്ചിയിലെത്തും.

രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ദില്ലിയിൽ നിന്ന് യാത്ര പുറപ്പെട്ടു.

രാവിലെ 7.30 ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന രാഹുൽ, സ്വകാര്യ ഹോട്ടലിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.

ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെ‍ർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.

#OommenChandy #OommenChandy #embraced #his #ownpeople #mourning #procession #reaches #birthplace #after #24hours

Next TV

Related Stories
കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ

Feb 11, 2025 02:19 PM

കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ

രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇവരുടെ വീട്ടിൽ വനം വകുപ്പ് പരിശോധന...

Read More >>
തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

Feb 11, 2025 01:59 PM

തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ്‌ അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്‍റ്, ബീഡി വർക്കേഴ്സ്...

Read More >>
'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

Feb 11, 2025 01:56 PM

'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു....

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

Feb 11, 2025 01:48 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ...

Read More >>
 കോഴിക്കോട്  പേരാമ്പ്രയിൽ  ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

Feb 11, 2025 01:38 PM

കോഴിക്കോട് പേരാമ്പ്രയിൽ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം...

Read More >>
സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

Feb 11, 2025 01:36 PM

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories