#OommenChandy | ഒരു പ്രകോപനവുമില്ലാതെ മുഖത്തടിച്ചയാളോടും ക്ഷമിച്ച ഉമ്മൻ ചാണ്ടി

#OommenChandy | ഒരു പ്രകോപനവുമില്ലാതെ മുഖത്തടിച്ചയാളോടും ക്ഷമിച്ച ഉമ്മൻ ചാണ്ടി
Jul 20, 2023 07:34 AM | By Vyshnavy Rajan

കോട്ടയം : (www.truevisionnews.com) ഒരു പ്രകോപനവുമില്ലാതെ മുഖത്തടിച്ചയാളോടും ക്ഷമിച്ചു ഉമ്മൻ ചാണ്ടി.

1980ൽ മുണ്ടക്കയം തങ്കൻ എന്ന സിപിഎം പ്രവർത്തകൻ തന്റെ മുഖത്തടിച്ച കഥ ഉമ്മൻ ചാണ്ടി തന്നെയാണ് ഒരിക്കൽ പങ്കുവച്ചത്. എംഎൽഎയായിരിക്കുമ്പോഴാണു സംഭവം.

പെട്ടെന്നുള്ള പ്രകോപനത്തിൽ ഉമ്മൻ‍ ചാണ്ടിയുടെ മുഖത്തടിച്ച മുണ്ടക്കയം തങ്കൻ പിന്നീടു പശ്ചാത്താപം മൂലം കോൺഗ്രസ് അനുഭാവിയാവുകയും ഐഎൻടിയുസി പ്രവർത്തകനായി ഉമ്മൻ ചാണ്ടിയോടു ക്ഷമ ചോദിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടി അന്നു പറഞ്ഞത്

‘‘മന്ത്രിയായിരുന്ന ടി.കെ.ദിവാകരൻ കോട്ടയത്തെത്തി. ഗെസ്റ്റ് ഹൗസിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം കങ്ങഴയിൽ ഒരു ചടങ്ങിനു പോവുകയാണ് അദ്ദേഹം.

എന്നെയും കൂടെക്കൂട്ടി. സ്‌റ്റേറ്റ് കാർ കേടായതു കൊണ്ട് ഒരു എൻജിനീയറുടെ കാറിലാണു യാത്ര. വഴിയിൽ സിഐടിയുവിന്റെയും എസ്‌എഫ്‌ഐയുടെയും പ്രകടനം. അവർ ആളറിയാതെ കാർ തടഞ്ഞു. കാറിൽ മന്ത്രി ഉണ്ടെന്ന് ആർക്കും അറിയില്ല.

അകത്ത് എന്നെക്കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പെട്ടെന്നു മുന്നോട്ടുവന്ന് ഒറ്റയടി. കണ്ണിൽ നിന്നു പൊന്നീച്ച പറന്നു. ക്ഷുഭിതനായ ടി.കെ.ദിവാകരൻ മുണ്ടും മടക്കിക്കുത്തി പുറത്തിറങ്ങി. പൊലീസുമെത്തി.

മന്ത്രിയോടൊപ്പം വന്ന എംഎൽഎയെ തല്ലിയ സംഭവമാണല്ലോ. കേസെടുക്കണമെന്നും ആളെ പിടിക്കണമെന്നും എസ്‌പി അടക്കമുള്ള പൊലീസുകാർ പറഞ്ഞു. പക്ഷേ, പരാതി നൽകാനോ കേസെടുക്കാൻ അനുവദിക്കാനോ ഞാൻ തയാറായില്ല.’’

അടിച്ചതു മുണ്ടക്കയം തങ്കനാണെന്നു പൊലീസ് കണ്ടെത്തി. ഇതോടെ തങ്കനെപ്പറ്റിയായി നഗരത്തിലെ തൊഴിലാളികൾക്കിടയിൽ ചർച്ച. തന്നെ തല്ലിയതിലുള്ള മനോവിഷമത്തിൽ ഐഎൻടിയുസിയിൽ ചേർന്ന തങ്കനെ മികച്ച തൊഴിലാളിക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നതിന് എത്തിയപ്പോഴാണു പിന്നീടു കണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

#OommenChandy #OommenChandy #forgave #person #slapped #him #face #without #provocation

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories