കോന്നി: (truevisionnews.com) അടവിയിൽ കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക്. കർക്കടകവാവ് അവധികൂടി വന്നതോടെ ധാരാളം സഞ്ചാരികളാണ് ഇവിടെക്ക് വന്നത്. 75 ലധികം സവാരിയാണ് ഞായറാഴ്ച മാത്രം അവിടെ നടന്നത്. 7.36 ലക്ഷം രൂപയാണ് കഴിഞ്ഞ ജൂണിൽ മാത്രം ലഭിച്ച വരുമാനം. 14 ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങളും ഉണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും വിദേശികളും ഉൾപ്പെടെ അടവിയിലെത്താറുണ്ട്. കുടുംബങ്ങളാണ് അധികവും. കോന്നി ആനത്താവളത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് സഞ്ചാരികൾ അടവിയിൽ എത്തുന്നത്. സവാരി കേന്ദ്രത്തിലെ പൂന്തോട്ടം സഞ്ചാരികൾക്ക് തുറന്നു നൽകിയതിനാൽ ഇവിടെയും ആളുകൾ എത്തുന്നുണ്ട്. അടവിയിൽ എത്തുന്നവർ സമീപത്തെ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങുക.
വെള്ളം കുറവായതിനാൽ കല്ലാറ്റിൽ കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവിൽ ഇറങ്ങി സമയം ചെലവഴിക്കുന്നവരും അനവധി. കല്ലാറ്റിൽ വെള്ളം കുറവായതിനാൽ ദീർഘദൂര യാത്രകൾ നടത്താൻ കഴിയില്ല. സഞ്ചാരികളുടെ തിരക്ക് ഇനിയും വർധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
#Kottavanchi #ride #hills #favorite place # tourists
