ബംഗളുരു: (www.truevisionnews.com)മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ജനപ്രിയ നേതാവെന്ന നിലയിൽ തലയുയർത്തി നിന്ന കോൺഗ്രസുകാരനായിരുന്നു അദ്ദേഹമെന്നും ജനങ്ങളോടുള്ള സമർപ്പണത്തിനാലും അദ്ദേഹം ചെയ്ത സേവനത്തിനാലും ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടും എന്നും ഖാര്‍ഗെ കുറിച്ചു. ട്വിറ്ററിലൂടെയാണ് ഖാർഗെ അനുശോചനം അറിയിച്ചത്.

മല്ലികാർജുൻ ഖർഗെയുടെ ട്വീറ്റ്
മുൻ കേരള മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമെന്ന നിലയിൽ തലയുയർത്തി നിന്ന കോൺഗ്രസുകാരനായ ഉമ്മൻചാണ്ടിക്ക് എന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയ പുരോഗതിയിൽ മായാത്ത മുദ്ര പതിപ്പിച്ചു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനും സേവനത്തിനും അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും. ഉമ്മൻ ചാണ്ടി കുടുംബത്തിനും പിന്തുണച്ചവർക്കും ഹൃദയംഗമമായ അനുശോചനം.
#MallikarjunKharge says that #OommenChandy as a popular leader who stood tall as #Congressman
