(www.truevisionnews.com)ദിവസവും ഒരു നേരം സാലഡ് ഉൾപ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ പറയാറുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിൽ സാലഡുകൾ വഹിക്കുന്ന പങ്ക് ഏറെ നിർണായകമാണ്. ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ഏതെങ്കിലും സാലഡുകൾ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്. വിവിധ സാലഡുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു.

സാലഡിൽ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ശരീരത്തിന് കൂടുതൽ നാരുകളും കുറച്ച് കലോറിയും നൽകുന്നു. ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഡയറ്റ് നോക്കുന്നവർക്ക് ദിവസവും കഴിക്കാവുന്ന ഒരു സാലഡ് പരിചയപ്പെടാം...
മുളപ്പിച്ച ചെറുപയർ ചേർത്തുള്ള ഈ സാലഡ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
വേണ്ട ചേരുവകൾ...
ഒന്നാമത്തെ ചേരുവകൾ...
1.ചെറുപയർ പരിപ്പ് മുളപ്പിച്ചത് ഒന്നര കപ്പ് സവാള ചെറുതായി അരിഞ്ഞത് അര കപ്പ് തക്കാളി അരിഞ്ഞത് 1 കപ്പ്
2.വെള്ളരിക്ക അരിഞ്ഞത് 1 കപ്പ്
3.പച്ചമുളക് 2 എണ്ണം
4.മല്ലിയില അരിഞ്ഞത് 2 സ്പൂൺ
5.രണ്ടാമത്തെ ചേരുവകൾ...
6.കുരുമുളകുപൊടി അര ടീ്‌സ്പൂൺ
7.ജീരകപ്പൊടി വറുത്തത് അര ടീസ്പൂൺ
8.തൈര് 2 ടേബിൾ സ്പൂൺ
9.ഇഞ്ചി നീര്- അര ടീസ്പൂൺ
10.ചെറുനാരങ്ങാനീര് 1 ടീസ്പൂൺ
11.ഒലീവ ഓയിൽ 1 ടീസ്പൂൺ
12.ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം രണ്ടാമത്ത് ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് മിക്സ് ചെയ്യുക. ശേഷം ചെറുപയർ ഉപ്പും അൽപം വെള്ളവും ചേർത്ത് 10 മിനിറ്റു നേരം വേവിയ്ക്കുക. അധികം വേവരുത്. ഇത് ചൂടു മുഴുവൻ പോകുന്നത് വരെ വയ്ക്കുക. ഇതിനൊപ്പം യോജിപ്പിച്ച് വച്ചിരിക്കുന്ന രണ്ടാമത്തെ ചേരുവകളും ചേർത്ത് നന്നായി മികസ് ചെയ്യുക. തക്കാളി, കുക്കുമ്പർ, സവാള തുടങ്ങിയവയും ഇതിനൊപ്പം ചേർക്കുക. മല്ലിയില അരിഞ്ഞതും ചേർക്കാവുന്നതാണ്. രുചികരമായ ചെറുപയർ സാലഡ് തയ്യാറായി...
Let's see how to #prepare a #salad that #dieters can #eat every day
