തൃശ്ശൂർ : (www.truevisionnews.com) കയ്പമംഗലത്ത് പൊലീസുകാരനെ ആക്രമിക്കുകയും ബാഗ് തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.

കയ്പമംഗലം വെസ്റ്റ് ഡോ.പടി സ്വദേശി പള്ളത്ത് വീട്ടിൽ മിഥുൻ (29) നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ കയ്പമംഗലം സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സി.പി.ഒ ധനീഷിനെയാണ് പ്രതി ആക്രമിച്ചത്.
റോഡിൽ മദ്യപിച്ച് നിൽക്കുകയായിരുന്ന മിഥുനെ കണ്ട് ബൈക്ക് ഒതുക്കി നിർത്തി റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബൈക്കിൽ വെച്ചിരുന്ന ഹെൽമറ്റ് എടുത്ത് മിഥുൻ, പോലീസുകാരൻ്റെ തലക്ക് അടിക്കുകയുമായിരുന്നു. ശേഷം ബൈക്കിൽ വെച്ചിരുന്ന പണമടങ്ങിയ ബാഗെടുത്ത് മിഥുൻ രക്ഷപ്പെടുകയും ചെയ്തു.
സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആക്രമണം, കവർച്ച തുടങ്ങിയ വകുപ്പനുസരിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്തു. എസ്.ഐ ബിജു, എ.എസ്.ഐ ഹരിഹരൻ, ജി.എസ്.സി.പി.ഒ ബിനോയ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
The case of assaulting a policeman and snatching his bag; The accused was arrested
