തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. മൂന്ന് പ്രതികളും നാലര ലക്ഷം രൂപ പിഴയും ഒടുക്കണം.

വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർക്കാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
മൂന്നു പേർക്കും കൂടി 12 ലക്ഷം രൂപ പിഴ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. തിരുവ. ആറാം അഡീ. സെഷൻസ് കോടതിയുടേതാണ് വിധി.
2019 ജൂൺ 21 നായിരുന്നു കൊലപാതകം. പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകാത്തതായിരുന്നു കൊലപാതക കാരണം. രാഖിയെ പ്രതികൾ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.
Amburi Rakhi murder case; All the three accused were sentenced to life imprisonment
