കോഴിക്കോട്: (truevisionnews.com) വടകരയിൽ വൃദ്ധദമ്പതികളുടെ ശൗചാലയവും കുളിമുറിയും തകർത്ത് സാമൂഹ്യവിരുദ്ധർ . അതിക്രമം രാത്രിയുടെ മറവിൽ . നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ
കോഴിക്കോട്: വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ് ബസ്സിലാണ് മോഷണം നടന്നത് . തമിഴ്‌നാട് സ്വദേശിനി കാവ്യയാണ് അറസ്റ്റിലായത് .
വടകര ഗവണ്മെന്റ് ആശുപത്രി പരിസരത്ത് നിന്ന് പഴയ ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിലായിരുന്നു വള്ളിയാട് സ്വദേശി സുധയുടെ ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണാഭരണം നഷ്ടമായത് .
പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കാവ്യയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല കണ്ടെടുക്കുകയും ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
തിരക്കേറിയ ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ കാവ്യയെന്ന് പൊലീസ് പറഞ്ഞു .
Kozhikode Vadakara anti-socials vandalized an elderly couple's toilet and bathroom
